ന്യൂഡൽഹി: ഇറാനിൽനിന്ന് ലഡാക്കിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 76കാരൻ മരിച ്ചു. ശനിയാഴ്ച രാത്രിയാണ് മുൻ പൊലീസുകാരനായ ഇദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരണത്തെ തുടർന്ന് ഇയാളുടെ ഗ്രാമത്തിലുള്ളവരെയും അടുത്തിടപഴകിയവരെയും വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇയാൾ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്നുണ്ടായിരുന്നു. അവസാന പരിശോധന ഫലം ലഭിച്ചതിനുശേഷമേ കൊറോണ ബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനാകൂ.
ഇദ്ദേഹം അടുത്തിടെ ഇറാൻ സന്ദർശിച്ചിരുന്നു. ഇയാൾ സഞ്ചരിച്ച വിമാനത്തിൽ യാത്ര ചെയ്തിരുന്ന മറ്റു രണ്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.