ശ്രീനഗർ: മുസ്ലിം യുവാവിനെ വിവാഹം െചയ്ത ബുദ്ധമത വിശ്വാസിയായ പെൺകുട്ടിയെ തിരിച്ചു നൽകിയില്ലെങ്കിൽ ജമ്മു കശ്മീരിെല ലഡാക്കിൽ വംശീയാതിക്രമമുണ്ടാകുമെന്ന് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷെൻറ ഭീഷണി. അസോസിയേഷൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് കത്ത് നൽകിയതോടെ ഇത് തെൻറ മാത്രം തീരുമാനമാണെന്നും രാഷ്ട്രീയ വിഷയമാക്കരുതെന്നും ആവശ്യെപ്പട്ട് െപൺകുട്ടി ഇന്ത്യൻ എക്സ് പ്രസിൽ ലേഖനമെഴുതി. ‘െഎ ആം സാൽഡൺ െഎ ആം ഷിഫ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ താൻ ഇസ്ലാം മതം സ്വീകരിച്ചതും മുസ്ലിം യുവാവിെന വിവാഹം ചെയ്തതുമെല്ലാം വിവരിക്കുന്നു.
ലാഡാക്കിൽ നിന്നുള്ള ബുദ്ധമത വിശ്വാസിയായ സ്റ്റാൻസിൻ സാൽഡൺ എന്ന പെൺകുട്ടിയായിരുന്നു താൻ. ഡോക്ടർ ബിരുദം നേടിയ ശേഷം പിന്നീട് സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടി. സാമൂഹിക പ്രവർത്തനത്തിനിെടയാണ് ആത്മീയ അന്വേഷണവുമായി ഇസ്ലാമിൽ എത്തിപ്പെടുന്നത്. 30കാരിയായ താൻ 2015ലാണ് ഇസ്ലാം വിശ്വാസിയാകുന്നത്. ഷിഫ എന്നു പേരും മാറ്റി. പിന്നീട് 2016ൽ എഞ്ചിനീയറായ മുർതാസ ആഗയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇത് ലഡാക്കിൽ വംശീയ പ്രശ്നങ്ങൾക്ക് വഴിെവച്ചു.
ആഗ തന്നെ പ്രലോഭിപ്പിച്ച് മതം മാറ്റുകയായിരുന്നെന്നും തിരിച്ചു നൽകണമെന്നും മുസ്ലിം സമൂഹം ലഡാക്ക് വിട്ടു പോകണമെന്നും ഇല്ലെങ്കിൽ വംശീയ അതിക്രമങ്ങൾ നേരിടേണ്ടി വരുെമന്നും കാണിച്ച് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്തയച്ചു.
എന്നാൽ മതം മാറ്റം തെൻറ ആത്മീയ അന്വേഷണത്തിെൻറ ഭാഗമായാണെന്നും ബുദ്ധമതെത്ത െവറുക്കുന്നതു െകാണ്ടല്ലെന്നും അവർ ലേഖനത്തിൽ വിശദീകരിക്കുന്നു. ഭർത്താവിെന കണ്ടു മുട്ടുന്നതിന് എത്രയോ മുമ്പ് തന്നെ മതം മാറിയിട്ടുണ്ട്. തന്നെ തിരിച്ചു നൽകണമെന്നാവശ്യപ്പെടുന്നത് അപമാനകരമാണ്. ആരും തന്ന മോഷ്ടിച്ചതല്ല. തനിക്ക് 30 വയസായി. സ്വന്തം ഇഷ്ട പ്രകാരം തെരഞ്ഞെടുത്ത വഴിയാണിത്. തെൻറ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്നവർ സ്ത്രീയുെട അഭിപ്രായങ്ങളെ വിലവെക്കാത്തവരാണെന്നും കുട്ടികളെ ഉത്പാദിപ്പിക്കുന്നതിനുള്ള യന്ത്രമായി മാത്രമാണ് ഇവർ സ്ത്രീകളെ കാണുന്നതെന്നും ഷിഫ വിമർശിച്ചു.
തെൻറ സ്വന്തം തീരുമാനത്തെ രാഷ്ട്രീയ പരമായും മതപരമായും സമീപിക്കരുത്. ഇത് തന്നെ മാത്രം ബാധിക്കുന്നതാണ്. ആഗെയ വിവാഹം ചെയ്തത് താൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതിനാലാണ്. ഇസ്ലാം സ്വീകരിച്ചതിന് ഇതുമായി ഒരു ബന്ധവുമില്ല. അത് തെൻറ വ്യക്തിപരമായ തീരുമാനമാണ്. തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. വിദ്യാഭ്യാസമുള്ള സ്ത്രീയാണ് താൻ. നിയമപരമായി തന്നെയാണ് വിവാഹിതയായത്. ആർക്കും കബളിപ്പിച്ചോ പ്രലോഭിപ്പിച്ചോ തന്നെ മതം മാറ്റാനോ സ്വാധീനിക്കാനോ കഴിയില്ല.
താൻ സാൽഡണാണ്. ഷിഫയുമാണ്. താൻ രണ്ടും സ്വീകരിക്കുന്നു. എന്നും തെൻറ കുടുംബത്തിെൻറയും ലഡാക്കിെൻറയും മകളായിരിക്കുകയും ചെയ്യുമെന്നും ലേഖനം അവസാനിപ്പിച്ചു കൊണ്ട് അവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.