ലഖിംപുർ ഖേരി: കർഷക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച കർഷകരെ കാർ കയറ്റിക്കൊന്നത് സൂചിപ്പിക്കാതെ രണ്ടാം എഫ്.ഐ.ആർ. കർഷക നിയമത്തിനെതിരെ പ്രതിഷേധിച്ചവർ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് ടികുനിയ പൊലീസിെൻറ എഫ്.ഐ.ആറിൽ പറയുന്നത്.
ഒക്ടോബർ നാലിന് തയാറാക്കിയ പ്രഥമവിവര റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മറ്റൊരു എഫ്.ഐ.ആറിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പേര് സൂചിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് അറസ്റ്റ് ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ. ലഖിംപുർ ഖേരി ജില്ല ജയിലിലെ 21ാം നമ്പർ ബാരക്കിൽ കോവിഡ് ക്വാറൻറീനിലാണ് ആശിഷ് മിശ്ര. ആശിഷ് മിശ്രയുടെ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഒക്ടോബർ മൂന്നിന് നാല് കർഷകരുടെ മരണത്തിനിടയാക്കി ഇടിച്ചുകയറ്റിയ വാഹനത്തിൽ ആശിഷ് മിശ്രയുണ്ടായിരുന്നെന്നാണ് കർഷക സംഘടനകളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.