ന്യൂഡൽഹി: ലഖിംപുരിൽ കർഷരെ വാഹനം കയറ്റിക്കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര, മകൻ ആശിഷ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച ബന്ദ്
മുംബൈ: ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ തിങ്കളാഴ്ച മഹാരാഷ്ട്രയിൽ ഭരണകക്ഷികളുടെ ബന്ദ്.
ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബി.ജെ.പി ഒഴികെ മറ്റു പാർട്ടികളും പിന്തുണക്കും. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗം ലഖിംപുർ ഖേരി സംഭവത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.