ലഖിംപുർ ഖേരി സംഭവം: കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്ര തേനിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. സംഭവം നടന്ന ദിവസങ്ങൾക്ക്​ ശേഷമാണ്​ ആശിഷ്​ മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്​.

സംഭവവുമായി ബന്ധപ്പെട്ട്​ ആശിഷ്​ മിശ്രക്കെതിരെ കൊല​ക്കുറ്റത്തിനാണ്​ കേസെടുത്തിരിക്കുന്നത്​. ആശിഷ്​ മിശ്രയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഒക്​ടോബർ മൂന്നിനാണ്​ കർഷകർക്കിടയിലേക്ക്​ വാഹനം പാഞ്ഞുകയറി ഒമ്പത്​ പേർ മരിച്ചത്​​.

ലഖ്​നോ ഐ.ജി ലക്ഷ്​മി സിങ്​ സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ ചോദ്യം ചെയ്​തിരുന്നു. ആശിഷ്​ പാണ്ഡേ, ലാവ്​ കുശ്​ എന്നിവരെയാണ്​ ചോദ്യം ചെയ്​തത്​. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങങൾ ലഭിച്ചിട്ടുണ്ടെന്നാണ്​ വിവരം. 

Tags:    
News Summary - Lakhimpur Kheri violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.