ലഖിംപൂർ ഖേരി സംഭവം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കാണും

നൃഡൽഹി: ലഖിംപൂർ ഖേരിയിൽ ക​​​ർ​​​ഷ​​​ക​​​രെ കാ​​​ർ ക​​​യ​​​റ്റി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേസിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്തിൽ ഏഴംഗ സംഘമാണ് രാംനാഥ്‌ കോവിന്ദിനെ കാണുക. രാഹുൽ ഗാന്ധിയെ കൂടാതെ, പ്രിയങ്ക ഗാന്ധി, എ.കെ. ആന്‍റണി, മല്ലികാർജുന ഖാർഗെ, കെ.സി. വേണുഗോപാൽ, ഗുലാം നബി ആസാദ്, ആധിർ രഞ്ജൻ ചൗധരി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.

ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്ത സംഭവം രാജ്യത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി അ​​​ജ​​​യ് മി​​​ശ്രയുടെ ആഹ്വാനത്തിന് പിന്നാലെയാണ് മന്ത്രിയുടെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള വാഹനത്തിന്‍റെ അടിയിൽ കർഷകർ ചതഞ്ഞരഞ്ഞത്. അ​​​ജ​​​യ് മി​​​ശ്രയുടെ മകൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഒാടുന്നത് കണ്ട നിരവധി ദൃക്സാക്ഷികളുണ്ട്. പരമോന്നത കോടതിയുടെ പ്രതിഷേധവും ഇടപെടലും ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെയോ മന്ത്രിക്കെതിരെയോ ഒരു നടപടിയും എടുത്തിട്ടില്ലെന്നും രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയുള്ള കത്തിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

കർഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനോട് അനുബന്ധിച്ച് വാരാണസിയിൽ സംഘടിപ്പിക്കുന്ന 'കിസാൻ ന്യായ്' (കർഷകർക്ക് നീതി) റാലിയെ പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യും.

Tags:    
News Summary - Lakhimpur Kheri violence: Rahul Gandhi-led delegation seeks President Kovind's appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.