ലഖിംപുർ ഖേരി ​അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം; കർഷകരുടെ കുടുംബത്തിന്​ 45 ലക്ഷം രൂപ ധനസഹായം, സർക്കാർ ജോലി

ലഖ്​​േനാ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട നാലു കർഷകരുടെ കുടുംബത്തിന്​ 45 ലക്ഷം രൂപ വീതം നൽകുമെന്ന്​ യു.പി സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്​ 45ലക്ഷവും പരിക്കേറ്റവർക്ക്​ 10 ലക്ഷവും ധനസഹായവും നൽകും.

മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക്​ സർക്കാർ ജോലി നൽകും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്​തു. യു.പി പൊലീസ്​ എ.ഡി.ജി പ്രശാന്ത്​ കുമാർ അറിയിച്ചതാണ്​ ഇക്കാര്യം.

കർഷകരുടെ പരാതിയിൽ എഫ്​​.ഐ.ആർ രജിസ്റ്റർ ചെയ്​തതായും വിരമിച്ച ജഡ്​ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും പ്രശാന്ത്​ കുമാർ പറഞ്ഞു.

അക്രമ സംഭവങ്ങൾ അരങ്ങേറിയ ലഖിംപുരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്​. രാഷ്​ട്രീയ പാർട്ടി നേതാക്ക​െള അവിടേക്ക്​ പ്രവേശിപ്പിക്കില്ല. എന്നാൽ കർഷക യൂനിയൻ നേതാക്കളെ ലഖിംപുർ ഖേരിയിലേക്ക്​ കടത്തിവിടുമെന്നും എ.ഡി.ജി.പി കൂട്ടിച്ചേർത്തു.

കർഷകരുടെ ഇടയിലേക്ക്​ കേന്ദ്രമന്ത്രിയുടെ വാഹനം പാഞ്ഞുകയറിയതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ഓടിച്ചിരുന്ന കാർ പാഞ്ഞുകയറി നാലു കർഷകരാണ്​ മരിച്ചത്​. തുടർന്ന്​ കർഷകർ കോപാകുലരാകുകയും പ്ര​തിഷേധം സംഘടിപ്പിക്കുകയും ചെയ്​തു. ഇതിനിടെയുണ്ടായ ആക്രമണത്തിൽ നാലുപേർകൂടി കൊല്ലപ്പെടുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും അക്രമത്തിൽ മരിച്ചു.

Tags:    
News Summary - Lakhimpur Kheri violence UP govt to pay Rs 45 lakh to kin of Four farmers killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.