ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷസഖ്യത്തിന് നീക്കം നടത്തുന്നതിനിടെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) തലവൻ ലാലു പ്രസാദ് യാദവും സമാജ്വാദി പാർട്ടി (എസ്.പി) സ്ഥാപക നേതാവ് മുലായം സിങ് യാദവും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ സമാജ്വാദി പാർട്ടി പ്രസിഡൻറും മുലായം സിങ് യാദവിെൻറ മകനുമായ അഖിലേഷ് യാദവും പങ്കെടുത്തു. രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് സുഹൃത്തായ മുലായം സിങ്ങിനെ കണ്ട് സുഖ വിവരം അന്വേഷിച്ചുവെന്ന് ലാലുപ്രസാദ് യാദവ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. കർഷകരുടെ പോരാട്ടം, അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവ ഉൾപ്പെടെ ഇരുവർക്കും പൊതുവായ ആശങ്കകളുണ്ട്.
സമത്വവും സോഷ്യലിസവുമാണ് രാജ്യത്തിന് വേണ്ടതെന്നും അല്ലാതെ വർഗീയതയും മുതലാളിത്തവുമല്ലെന്നും കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ച് ലാലു ട്വീറ്റ്ചെയ്തു.
ഇരു നേതാക്കളും മണിക്കൂറിലേറെ ചർച്ച നടത്തി. ശരദ് യാദവ്, സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് തുടങ്ങി സോഷ്യലിസ്റ്റ് നേതാക്കളുടെ അഭാവംമൂലം പാർലമെൻറിൽ ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് ലാലു പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനെയും അദ്ദേഹം പിന്തുണച്ചു. ശത്രുതക്കിടയിലും ഈ യുവ പാർലമെേൻററിയൻ ഒരു നേതാവായി ഉയർന്നതായി ചിരാഗിനെ ലാലു പ്രശംസിച്ചു. ലാലുവിനൊപ്പം പാർട്ടി എം.പിമാരായ പ്രേംചന്ദ് ഗുപ്തയും മിസ ഭാരതിയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.