റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവ് അടക്കം 11 പ്രതികൾക്കെതിരെ ശിക്ഷവിധിക്കുന്നത് ശനിയാഴ്ചത്തേക്കുമാറ്റി. ബർസ മുണ്ട ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെ റാഞ്ചിയിെല പ്രത്യേക സി.ബി.െഎ കോടതിക്കുമുന്നിലെത്തിയ ലാലു, പ്രായവും രോഗവും പരിഗണിച്ച് ശിക്ഷയിൽ ഇളവുനൽകണമെന്നാവശ്യപ്പെട്ടു. പ്രതികളുടെ വാദം പൂർത്തിയായശേഷമാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ശിക്ഷ വിധിക്കുമെന്ന് ജഡ്ജി ശിവ്പാൽ സിങ് അറിയിച്ചത്.
ലാലുവിന് മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന. മൂന്നു വർഷത്തിൽ താഴെയാണ് ശിക്ഷയെങ്കിൽ ജാമ്യത്തിലിറങ്ങാം. ലാലു ബിഹാർ മുഖ്യമന്ത്രിയായിരിക്കേ, 1990-94 കാലത്ത് ദിയോഗർ ട്രഷറിയിൽനിന്ന് 89.27 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് വിധി പറയുന്നത്. ആർ.ജെ.ഡി നേതാവ് ആർ.കെ. റാണ, മുൻ െഎ.എ.എസ് ഒാഫിസർമാരായ ഫൂൽചന്ദ് സിങ്, മഹേഷ് പ്രസാദ്, ഉന്നത ഉദ്യോഗസ്ഥരായ സുബിർ ഭട്ടാചാര്യ, വ്യാപാരികളായ ത്രിപുരാരി മോഹൻ പ്രസാദ്, സുശീൽ കുമാർ സിൻഹ, സുനിൽ കുമാർ സിൻഹ, രാജറാം േജാഷി, സഞ്ജയ് അഗർവാൾ, സുനിൽ ഗാന്ധി എന്നിവരാണ് മറ്റു പ്രതികൾ.
വ്യാഴാഴ്ചയായിരുന്നു വിധി പറയേണ്ടിയിരുന്നത്. എന്നാൽ, ലാലുവിനുവേണ്ടി സ്വാധീനിക്കാൻ ചിലർ തന്നെ ഫോണിൽ വിളിെച്ചന്ന് ചൂണ്ടിക്കാട്ടി ജഡ്ജി വിധിപ്രസ്താവം വെള്ളിയാഴ്ചയിലേക്ക് മാറ്റി. ഡിസംബർ 23ന് ഇവർ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. അന്നുമുതൽ ലാലു തടവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.