കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണം: ലാലു പ്രസാദ് യാദവ്

പട്ന: കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്‍റെ അഭ്യർഥന. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലക്ക് വാക്സിൻ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ലാലുവിന് നാല്പത് മാസത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം ലഭിച്ചിരുന്നു. ജയിൽ മോചിതനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണ് ഇത്.

എച്ച്. ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോളിയോ വാക്സിനേഷൻ യജ്ഞത്തിന്റെ വിജയം അദ്ദേഹം ചൂണ്ടിക്കാണിച്ചു. അന്ന് കുട്ടികളിൽ റെക്കോർഡ് വാക്സിനേഷനാണ് നടത്തിയതെന്നും പറഞ്ഞു. ആരോഗ്യ മേഖലയിൽ രാജ്യത്ത് സൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് 127 ദശലക്ഷം കുട്ടികൾക്കാണ് 1997 ജനുവരി എട്ടിന് വാക്സിൻ നൽകിയത്. ഇത് ഇന്നും ലോക റെക്കോർഡാണെന്നും ലാലു പറഞ്ഞു.

Tags:    
News Summary - Lalu urges PM to ensure free Covid vaccination for all

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.