ന്യൂഡൽഹി: കാലിത്തീറ്റ കുഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ച ു. 25 വർഷത്തേക്ക് വിധിച്ച തടവു ശിക്ഷക്ക് 14 മാസം മാത്രമാണ് ശിക്ഷ അനുഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ ുപ്രീംകോടതിയുടെ നടപടി.
എന്നാൽ 25 വർഷമല്ല, 14 വർഷമാണ് ശിക്ഷ വിധിച്ചതെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവിെൻറ അ ഭിഭാഷകൻ കപിൽ സിബൽ ലാലു ഓടിപ്പോവുകയില്ലെന്നും കോടതിയെ അറിയിച്ചു.
25 ആണോ 14 ആണോ എന്ന കാര്യം ഹൈകോടതി തീരുമ ാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. രാഷ്ട്രീയക്കാർക്കെതിരായ കേസുകൾ വേഗതയിലാക്കണമെന്ന് ഹൈകോടതിയോട് ആവശ്യപ്പെടുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ലാലു പ്രസാദ് യാദവിനെ ജാമ്യത്തിൽ വിടുന്നതുകൊണ്ട് എന്താണ് അപകടമെന്ന് കപിൽ സിബൽ ആരാഞ്ഞു. ശിക്ഷിക്കപ്പെട്ടു എന്നതിനപ്പുറം അപകടമൊന്നുമില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.
ലാലു പ്രസാദ് യാദവിൻെറ ജാമ്യാപേക്ഷയെ സി.ബി.ഐ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ എതിർത്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് രാഷ്ട്രീയമായ ഇടപെടലുകൾ നടത്തി ലാലു ജാമ്യം ദുരുപയോഗം ചെയ്യുമെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എട്ടുമാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ലാലു രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി സി.ബി.ഐ ആരോപിച്ചു.
ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ജയിലിൽ കിടക്കാൻ പോലും കഴിയാത്ത ലാലു പെട്ടെന്ന് ആരോഗ്യവാനായി ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.