ലാലു പ്രസാദ്​ യാദവ്​ വീണ്ടും ജയിലിലേക്ക്​ 

പാട്​ന: ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവ്​ കോടതിയിൽ കീഴടങ്ങി. പരോൾ നീട്ടണമെന്ന ലാലുവി​​​​െൻറ അപേക്ഷ കഴിഞ്ഞ ആഴ്​ച ഝാർഖണ്ഡ്​ ഹൈകോടതി നിരസിച്ചിരുന്നു. അതിനെ തുടർന്നാണ്​ ലാലു പ്രസാദ്​ യാദവ്​ കോടതിയിൽ കീഴടങ്ങിയത്​. 

1990ലെ കാലിത്തീറ്റ കുംഭകോണക്കേസിൽ പ്രതിയായാണ്​ ബിഹാർ മുൻ മുഖ്യമന്ത്രി കഴിഞ്ഞ ഡിസംബറിൽ ജയിലിലാകുന്നത്​. മെയിലാണ്​ അദ്ദേഹം പരോളിലിറങ്ങുന്നത്​. 70 കാരനായ ലാലു പിന്നീട്​ ചികിത്​സാർഥം ആശുപത്രിയിലായിരുന്നു. മൂന്നു മാസത്തേക്ക്​ കൂടി പരോൾ നീട്ടി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ഝാർഖണ്ഡ്​ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളി. ആഗസ്​ത്​ 30 ന്​ ജയിലിലേക്ക്​ തിരികെ പോകണമെന്ന്​ കോടതി നിർദേശിക്കുകയായിരുന്നു. 

കോടതിയുടെ നിർദേശം അനുസരിക്കുകയാണ്​ താനെന്നും ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടെങ്കിലും കോടതിയിൽ വിശ്വാസമുണ്ടെന്നും ലാലു പ്രസാദ്​ യാദവ്​ പറഞ്ഞു. 
 

Tags:    
News Summary - Lalu Yadav Surrenders After Court - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.