ബംഗളൂരു: അനധികൃത ഭൂമി വിജ്ഞാപനം റദ്ദാക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കർണാടക ഹൈകോടതിയുെട പ്രഹരം. ലോകായുക്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2017ൽ യെദിയൂരപ്പ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി 25,000 രൂപ പിഴയും ചുമത്തി. മുൻ മുഖ്യമന്ത്രിയും ജെ.ഡി-എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയും കേസിൽ പ്രതിയാണ്. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് യെദിയൂരപ്പയുടെ ഹരജി ഹൈേകാടതി തള്ളുന്നത്. വൈറ്റ് ഫീൽഡ് െഎ.ടി പാർക്ക് മേഖലയിലെ നാലേക്കർ 30 ഗുണ്ട സ്ഥലത്തിെൻറ ഭൂമി വിജ്ഞാപനം അനധികൃതമായി റദ്ദാക്കിയെന്ന പരാതിയിലും ഡിസംബർ 22ന് ഹൈകോടതി യെദിയൂരപ്പയുടെ ഹരജി തള്ളി വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ജോൺ മൈക്കിൾ കുഞ്ഞ അധ്യക്ഷനായ െബഞ്ചാണ് ഇരു ഹരജിയും തള്ളിയത്.
ആർ.ടി നഗർ മാത്തടഹള്ളിയിൽ 1.11 ഏക്കർ ഭൂമിയുെട വിജ്ഞാപനം അനധികൃതമായി റദ്ദാക്കിയെന്നാണ് ലോകായുക്ത കേസ്. 2015ൽ ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകനായ ജയകുമാർ ഹിരേമത്ത് നൽകിയ പരാതി പ്രകാരം ബി.എസ്. യെദിയൂരപ്പ, എച്ച്.ഡി. കുമാരസ്വാമി എന്നിവരടക്കമുള്ളവർക്കെതിരെ ലോകായുക്ത എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. മൂന്ന് സർവേ നമ്പറുകളിലായാണ് 1.11 ഏക്കർ ഭൂമി സ്ഥിതിചെയ്തിരുന്നത്. തിമ്മറെഡ്ഡി, നാഗപ്പ, മുനിസ്വാമിയപ്പ എന്നിവരുടെ കെവശമുണ്ടായിരുന്ന ഭൂമി ഹൗസിങ് ഒലേഒൗട്ടിനായി 1976-77 കാലത്ത് ഏറ്റെടുത്ത ബംഗളൂരു വികസന അതോറിറ്റി അന്തിമ വിജ്ഞാപനവും നഷ്ടപരിഹാര വിതരണവും പൂർത്തിയാക്കിയിരുന്നു. പിന്നീട് 2007ൽ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് രാജശേഖരയ്യ എന്നയാൾ രംഗത്തെത്തി. കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ പ്രസ്തുത ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാറിനെ സമീപിച്ചു. വിജ്ഞാപനം റദ്ദാക്കാൻ രണ്ടു തവണ കുമാരസ്വാമി ഫയൽ വിളിച്ചെങ്കിലും നടന്നില്ല.
എന്നാൽ, 2010ൽ യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ വിവാദ ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി. 20 ദിവസത്തിനുള്ളിൽ പ്രസ്തുത ഭൂമി ജനറൽ പവർ ഒാഫ് അറ്റോണിയിലൂടെ കുമാരസ്വാമിയുടെ ഭാര്യാമാതാവ് വിമലക്ക് നൽകി. വിമലയാകെട്ട അവരുടെ മകൻ ടി.എസ്. ചന്നപ്പക്ക് ഭൂമി കൈമാറി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരം ശേഖരിച്ച ജയകുമാർ ഹിരേമത്ത് 2015ൽ ലോകായുക്തയെ പരാതിയുമായി സമീപിക്കുകയായിരുന്നു.
2006ൽ കുമാരസ്വാമി മുഖ്യമന്ത്രിയും യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായിരുന്നപ്പോൾ നടത്തിയ ഭൂമി വിജ്ഞാപനം റദ്ദാക്കലിനെതിരെയായിരുന്നു മെറ്റാരു പരാതി. വൈറ്റ്ഫീൽഡിലെ ബെലന്തൂർ, ദേവരബിസനഹള്ളി എന്നിവിടങ്ങളിലെ നാലേക്കർ 30 ഗുണ്ട സ്ഥലത്തിെൻറ വിജ്ഞാപനം റദ്ദാക്കിയത് അനധികൃതമായാണെന്നും െഎ.ടി പാർക്കിനായുള്ള സ്ഥലം റെസിഡൻഷ്യൽ ആവശ്യത്തിനായി മാറ്റിയെന്നും 2013ൽ വാസുദേവ റെഡ്ഡി എന്നയാൾ ലോകായുക്ത പ്രത്യേക കോടതിയിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ലോകായുക്ത അന്വേഷണം വേണമെന്ന ലോകായുക്ത പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യെദിയൂരപ്പ ഹൈകോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ ഹൈകോടതി, അന്വേഷണം വൈകുന്നതിൽ ലോകായുക്തയെ വിമർശിക്കുകയും വിശദവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ഉത്തരവിടുകയും ചെയ്തു. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളും ഉദ്യോഗസ്ഥർക്കെതിരായ കേസുകളും പ്രത്യേകം നിരീക്ഷിക്കാനും ലോകായുക്ത കോടതിയോട് ഹൈകോടതി നിർദേശിച്ചിരുന്നു.
അതേസമയം, ശിവരാം കാരന്ത് ലേഒൗട്ടിലെ 257 ഏക്കർ ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യെദിയൂരപ്പക്കെതിരെയുള്ള കേസന്വേഷണം സ്റ്റേ ചെയ്ത നടപടിക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) നൽകിയ ഹരജിയിൽ ജനുവരി 21ന് സുപ്രീംകോടതിയിൽ വാദം നടക്കും. 2009-2010 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരിക്കെ ലേഒൗട്ട് ആക്കി മാറ്റാനുള്ള 3546 ഏക്കർ ഭൂമിയിൽ 257 ഏക്കറിെൻറ വിജ്ഞാപനം റദ്ദാക്കിയത് വഴി വൻ നഷ്ടമുണ്ടായെന്നാണ് എ.സി.ബിയുടെ കണ്ടെത്തൽ. കേസിൽ ഡി. അയ്യപ്പ എന്നയാളുടെ പരാതിയിൽ 2017ലാണ് എ.സി.ബി യെദിയൂരപ്പക്കെതിരെ കേസെടുക്കുന്നത്. ഇതിനെതിരെ യെദിയൂരപ്പ നൽകിയ ഹരജി പരിഗണിച്ച ഹൈകോടതി അന്വേഷണം തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.