ബംഗളൂരു: മൈസൂരു ഡിവിഷന് കീഴിൽ സകലേഷ്പുർ, സുബ്രഹ്മണ്യ റോഡ് ചുരം സെക്ഷനുമിടയിൽ പലയിടത്തായി റെയിലിൽ മണ്ണിടിഞ്ഞതിനാൽ ഇൗ റൂട്ടിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. ബംഗളൂരുവിൽനിന്ന് മൈസൂരുവഴി കണ്ണൂരിലേക്കും കാർവാറിലേക്കുമുള്ള ട്രെയിനുകളാണ് തിരുപ്പത്തൂർ, സേലം, പാലക്കാട്, ഷൊർണൂർ വഴി തിരിച്ചുവിട്ടത്.
കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ/കാർവാർ എക്സ്പ്രസ് (16511/16513) വെള്ളി, ശനി, ആഗസ്റ്റ് 29, 30, 31 തീയതികളിലും കണ്ണൂർ/കാർവാർ- കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512/16514) ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാണ് വഴിതിരിച്ചുവിടുക.
കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ /കാർവാർ എക്സ്പ്രസ് (16517/16523) ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും കണ്ണൂർ/കാർവാർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16518/16524) വെള്ളി, ശനി, ആഗസ്റ്റ് 30, 31 തീയതികളിലും പാലക്കാട് വഴി തിരിച്ചുവിടും.
യശ്വന്ത്പുര-മംഗളൂരു ജങ്ഷൻ എക്സ്പ്രസ് (16575) ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഹാസനും മംഗളൂരു ജങ്ഷനുമിടയിൽ സർവിസ് നടത്തില്ല. യശ്വന്ത്പുര-കാർവാർ എക്സ്പ്രസ് (16515) വെള്ളി, തിങ്കൾ, ബുധൻ, ആഗസ്റ്റ് 31 തീയതികളിൽ ഹാസനും കാർവാറിനുമിടയിൽ സർവിസ് റദ്ദാക്കി.
കാർവാർ-യശ്വന്ത്പുര എക്സ്പ്രസ് (16576) വെള്ളി, തിങ്കൾ, ബുധൻ, ആഗസ്റ്റ് 31 തീയതികളിൽ കാർവാറിനും ഹാസനുമിടയിൽ സർവിസുണ്ടാവില്ല. കാർവാർ-യശ്വന്ത്പുര എക്സ്പ്രസ് (16516) ശനി, ചൊവ്വ, വ്യാഴം, സെപ്റ്റംബർ ഒന്ന് തീയതികളിൽ കാർവാറിനും ഹാസനുമിടയിൽ സർവിസ് റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.