കൊലക്കേസ്​ പ്രതിയെന്ന്​ വിശേഷിപ്പിച്ച രവിശങ്കർ പ്രസാദിനെതിരെ തരൂരി​െൻറ വക്കീൽ നോട്ടീസ്​

ന്യൂഡൽഹി: കൊലക്കേസ്​ പ്രതിയെന്ന്​ വിശേഷിപ്പിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്​ ശശി തരൂരി​​​െൻറ വക്കീൽ നോട്ടീസ്​. നിയമ നടപടികളിലേക്ക്​ പോകാതിരിക്കണമെങ്കിൽ നോട്ടീസ്​ കൈപ്പറ്റി 48 മണിക്കൂറിനകം നിരുപാധിക മാപ്പ്​ എഴുതി നൽകണമെന്നാണ്​ തരൂരി​​​െൻറ ആവശ്യം.

തനിക്കെതിരെയുള്ള രവിശങ്കർ പ്രസാദി​​​െൻറ പ്രസ്​താവന തെറ്റായതും അപകീർത്തിപ്പെടുത്തുന്നതും വിദ്വേഷത്തോടു കൂടിയുള്ളതുമാണെന്ന്​ തരൂർ ട്വീറ്റ്​ ചെയ്​തു. വക്കീൽ നോട്ടീസ്​ ഉൾപ്പെടെ ഫേസ്​ബുക്കിലിട്ട പോസ്​റ്റി​​​െൻറ ലിങ്കും​ തരൂർ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

സുനന്ദ പുഷ്​കറി​​​െൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെതിരെ പ്രോസിക്യൂഷൻ കൊലപാതക കുറ്റം ആരോപിച്ചിട്ടില്ലെന്നും പൊലീസ്​ തയ്യാറാക്കിയ കുറ്റപ​ത്രത്തിലും തരൂരിനെതിരെ കൊലക്കുറ്റം ഇല്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

ശശി തരൂരിനെതിരെ രവിശങ്കർ പ്രസാദ്​ നടത്തിയ ആരോപണം സമൂഹ മാധ്യമങ്ങളിൽ നിന്ന്​ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - Law Minister Calls Shashi Tharoor "Murder Accused", Gets Legal Notice -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.