‘രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് വിടൂ’; സ്വവർഗ വിവാഹത്തെക്കുറിച്ച് നിയമമന്ത്രി കിരൺ റിജിജു

സ്വവർഗ വിവാഹ വിഷയം രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് വിടേണ്ട വിഷയമാണെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ‘ഇന്ത്യ ടുഡേ’ കോൺക്ലേവ് 2023ൽ സംസാരിക്കവെയാണ്​ മന്ത്രിയുടെ അഭിപ്രായപ്രകടനം. സുപ്രീംകോടതി വിഷയം പരിഗണിച്ചതോടെ സ്വവർഗവിവാഹം രാജ്യത്ത്​ വൻ ചർച്ചകൾക്ക്​ വഴിവെച്ചിരിക്കുകയാണ്​. മിക്ക മത,സമുദായ,രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്​.

രാജ്യത്തിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന രാജ്യത്തെ ജനങ്ങളുടെ ജ്ഞാനത്തിന് ഞാൻ സ്വവർഗ വിവാഹം സംബന്ധിച്ച വിഷയംവിടുന്നുവെന്ന് നിയമമന്ത്രി റിജിജു പരിപാടിയിൽ പറഞ്ഞു. വിഷയം സുപ്രീം കോടതി തീരുമാനിക്കേണ്ട കാര്യമാണോ അതോ പാർലമെന്റിന് വിടണോ എന്ന ചോദ്യത്തിന്, അത് പാർലമെന്‍റിന്​ വിടണം എന്നും മന്ത്രി പറഞ്ഞു. പാർലമെന്റിൽ ഇരിക്കുന്ന ആളുകൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്നു.

“സുപ്രീം കോടതിക്ക് അതിന്റേതായ അധികാരമുണ്ട്. ഞങ്ങൾ അതിന്റെ പ്രദേശത്ത് അതിക്രമിച്ചു കടക്കേണ്ടതില്ല. എന്നാൽ സ്വവർഗ വിവാഹത്തിന്റെ കാര്യം പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമം ഭരണഘടനയുടെ ആത്മാവിൽ ഇല്ലെങ്കിൽ, അത് മാറ്റാൻ സുപ്രീം കോടതിക്ക് അവസരമുണ്ട്. അല്ലെങ്കിൽ മറ്റൊരു വിധി പുറപ്പെടുവിക്കുക അല്ലെങ്കിൽ പാർലമെന്റിലേക്ക് തിരികെ റഫർ ചെയ്യുക” -നിയമമന്ത്രി പറഞ്ഞു. ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതിക്ക് എന്തും പരാമർശിച്ച് വിധി പറയാമെന്ന് കിരൺ റിജിജു കൂട്ടിച്ചേർത്തു.

Tags:    
News Summary - Law minister Kiren Rijiju on same-sex marriage: Leave it to wisdom of people of country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.