പൂണെയിൽ ലോഹഗഡ് കോട്ടയിൽ നിയമ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയിച്ച് പൊലീസ്

പൂണെയിൽ ലോഹഗഡ് കോട്ടയിൽ നിയമ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയിച്ച് പൊലീസ്

പൂണെ: നഗരത്തിൽ നിന്ന് ചൊവ്വാഴ്ച മുതൽ കാണാതായ 21 വയസുള്ള നിയമ വിദ്യാർഥിയെ ലോഹഗഡ് കോട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൂണെയിലെ കോളജിൽ മൂന്നാം വർഷ നിയമ വിദ്യാർഥിയായ മാനസി പ്രശാന്ത് ഗോവിന്ദ്പുർക്കറാണ് മരിച്ചത്. “ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പഠനത്തിൽ അവർക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പ് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ലോണാവാല റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിഷോർ ധുമാൽ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ കോളേജിൽ പോകുന്നതിനായി പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. ഒരു ദിവസത്തിനുശേഷം പിംപ്രി ചിഞ്ച്‌വാഡിലെ സാങ്‌വി പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പരാതി നൽകി.

തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പെൺകുട്ടിയെ മൃതദേഹം കണ്ടെത്തുന്നതിന് സഹായിച്ചത്. പെൺകുട്ടി വിഷാദത്തിലായിരുന്നെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകി.

Tags:    
News Summary - Law student found dead in Lohagad Fort in Pune; Police suspect suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.