ബംഗളൂരു: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവു ഹവാലപ്പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് സമ്മതിച്ചതായി ഡി.ആർ.ഐ കോടതിയിൽ പറഞ്ഞു. അനധികൃതമായി പണം കൈമാറിയെന്ന് ചോദ്യംചെയ്യലിൽ നടി വ്യക്തമാക്കിയെന്ന് ജാമ്യാപേക്ഷയിൽ വാദം നടക്കവെ ഡി.ആർ.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മധു റാവു പറഞ്ഞു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ അധികൃതർ നോട്ടീസ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് അന്വേഷണം. നേരത്തെ ഡി.ആർ.ഐ കസ്റ്റഡിയിൽ താൻ മർദനം നേരിട്ടതായി രന്യ റാവു അഡീ. ഡയറക്ടർ ജനറലിന് അയച്ച കത്തിൽ ആരോപിച്ചു. അഡീ. ഡയറക്ടർ ജനറലിന് അയച്ച കത്തിൽ ആരോപിച്ചു.
ദുബൈയിൽ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച രന്യ റാവുവിനെ ഈ മാസമാദ്യം ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. രണ്ടാഴ്ചക്കിടെ നാല് തവണ ദുബൈ സന്ദര്‍ശനം നടത്തിയതോടെ രന്യ ഡി.ആർ.ഐ നിരീക്ഷണത്തിലാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.