ന്യൂഡൽഹി: മറ്റു പ്രതിപക്ഷ എം.പിമാരിൽനിന്ന് ഭിന്നമായി വർധിതവീര്യം പ്രകടിപ്പിച്ച കേരളത്തിലെ എം.പിമാർ, സഭാചട്ടം ലംഘിച്ച് പ്രതിജ്ഞ വാചകം ചൊല്ലാനുള്ള സാധ്വി പ്രജ്ഞ സിങ് ങിെൻറ നീക്കം തടഞ്ഞു. ചട്ടം ലംഘിച്ച് സ്വന്തം വാക്കുകൾ പ്രതിജ്ഞയിൽ ചേർത്ത സാധ്വിക്കും മ റ്റു ഭരണകക്ഷി എം.പിമാർക്കുമെതിരെ 17ാം ലോക്സഭയുടെ പ്രഥമനാളിൽതന്നെ രണ്ട് തവണ റൂളിങ് നടത്തിക്കാനും കേരള എം.പിമാർക്ക് കഴിഞ്ഞു.
രേഖയിലില്ലാത്ത തെൻറ ഗുരുക്കന്മാരുടെ പേരുകൾ സ്വന്തം പേരിനോപ്പം ചേർത്ത് വായിച്ച പ്രജ്ഞക്ക് കേരളത്തിൽനിന്നുള്ള എം.പിമാരുടെ പ്രതിഷേധത്തിൽ രണ്ടുതവണ സത്യപ്രതിജ്ഞ നിർത്തിവെക്കേണ്ടിവന്നു. ഒടുവിൽ എം.പിയുടെ സാക്ഷ്യപത്രത്തിലെ പേർ മാത്രമേ അംഗീകരിക്കാവൂ എന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യം പ്രോ ടെം സ്പീക്കറെക്കൊണ്ട് അംഗീകരിപ്പിച്ചശേഷമാണ് അവരുടെ പ്രതിജ്ഞ പൂർത്തിയാക്കാൻ കേരളത്തിലെ എം.പിമാർ അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെയും അസാന്നിധ്യത്തിൽ പ്രജ്ഞ സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഭയിലുണ്ടായിരുന്നു. രണ്ട് വനിത ജീവനക്കാരുടെ തോളിൽ കൈയിട്ട് പ്രജ്ഞ സ്പീക്കറുടെ മുന്നിലേക്കു നീങ്ങുേമ്പാൾ ബി.ജെ.പി എം.പിമാർ ഒന്നടങ്കം ജയ് ശ്രീറാം വിളിച്ച് ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാൽ, സത്യവാചകം ചൊല്ലിയ പ്രജ്ഞ തെൻറ പേരായ സാധ്വി പ്രജ്ഞ സിങ് എന്നതിനുശേഷം സ്വാമി പൂർണ ചേതനാനന്ദ് അദ്വേഷാനന്ദ് ഗിരി എന്നുകൂടി ചേർത്ത് പറഞ്ഞപ്പോൾ ഹൈബി ഇൗഡൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി െബഹനാൻ, എം.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള എം.പിമാർ ഒന്നടങ്കം പ്രതിഷേധമുയർത്തി സത്യപ്രതിജ്ഞ നിർത്തിവെപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.