ന്യൂഡൽഹി: അപകീർത്തി കേസ് നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയുമായി സുപ്രീംകോടതിയിൽ എത്തിയ അഭിഭാഷകന് ലക്ഷം രൂപ പിഴ. കോടതിയുടെയും സുപ്രീംകോടതി രജിസ്ട്രിയുടെയും വിലപ്പെട്ട സമയം പാഴാക്കുന്ന കഴമ്പില്ലാത്ത ഇത്തരം പരാതികൾ പ്രോത്സാഹിപ്പിക്കാൻ പറ്റില്ലെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവർ നിരീക്ഷിച്ചു.
‘മോദി’മാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കുന്നതിലേക്ക് നയിച്ച ഗുജറാത്ത് കോടതി വിധി ഉണ്ടായത്. ശിക്ഷാവിധി പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടു.
എന്നാൽ, സുപ്രീംകോടതിക്ക് മുമ്പാകെയുള്ള അപ്പീൽ തള്ളാതെ എം.പി സ്ഥാനം തിരിച്ചുകൊടുക്കാൻ പറ്റില്ലെന്നാണ് ലഖ്നോവിൽനിന്നെത്തിയ അഭിഭാഷകൻ അശോക് പാണ്ഡെ വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.