വാക്ക്​ പാലിക്കാത്ത നേതാക്കൾ ജനങ്ങളുടെ തല്ലുകൊള്ളേണ്ടിവരും - നിതിൻ ഗഡ്​കരി

ന്യൂഡൽഹി: ബി.ജെ.പിയിൽ നരേന്ദ്ര മോദിക്ക്​ ബദൽ നേതാവായി താനുണ്ടെന്ന്​​ കാണിക്കാനുള്ള പ്രസ്​താവനയുമായി കേന്ദ ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി വീണ്ടും. വാഗ്​ദാനങ്ങൾ പാലിക്കാത്ത നേതാക്കളെ ജനങ്ങൾ അടിക്കുമെന്ന്​ പറഞ്ഞ ഗഡ്​ക രി താൻ അത്തരക്കാരനല്ലെന്നും കൂട്ടിച്ചേർത്തു. മോദിക്കെതിരായ വികാരം ശമിപ്പിക്കാൻ നിതിൻ ഗഡ്​കരിയെ മുന്നിൽ നിർ ത്തി ആർ.എസ്​.എസ് കേന്ദ്രങ്ങൾ​ പ്രചാരണം നടത്തുന്നതിനിടയിലാണ്​ ഇൗ പരിഹാസ ശരം.

കോൺഗ്രസും മറ്റു പ്രതിപക്ഷവു ം പരിഹാസം ഏറ്റെടുത്തപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച ബി.ജെ.പി ഗഡ്​കരി മികച്ച പ്രഭാഷകനാണെന്ന്​ പറഞ്ഞൊഴിഞ്ഞു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ ഭൂരിപക്ഷമില്ലാതെ വന്നാലും സർക്കാറുണ്ടാക്കുമെന്ന്​ കാണിക്കാൻ ആർ.എസ്​.എസ്​ ഗഡ്​കരി കാർഡ്​ കളിക്കുന്നതിനിടയിലാണ്​ പുതിയ പ്രസ്​താവന​. സ്വപ്​നം കാണിക്ക​ുന്നവരെ പൗരന്മാർ ആദരിക്ക​ുമെന്ന്​ ഗഡ്​കരി പറഞ്ഞു. എന്നാൽ, അവ പൂർത്തിയാക്കിയില്ലെങ്കിൽ ജനം ആ നേതാക്കളെ അടിക്കുമെന്നും മുന്നറിയിപ്പ്​ നൽകി. അതിനുശേഷം താൻ ആ തരത്തിൽ സ്വപ്​നം മാത്രം വിൽക്കുന്നയാളല്ല എന്ന്​ സ്വയം പുകഴ്​ത്താനും മറന്നില്ല. പറയുന്നതെന്തോ അത്​ 100 ശതമാനവും പ്രയോഗവത്​കരിക്കാറുണ്ടെന്നും ഗഡ്​കരി അവകാശപ്പെട്ടു.

താൻ ജയിച്ചാൽ ഒാരോര​ുത്തരുടെയും അക്കൗണ്ടുകളിലേക്ക്​ 15 ലക്ഷം നിക്ഷേപിക്കുമെന്ന്​ വാഗ്​ദാനം ചെയ്​ത പ്രധാനമന്ത്രി മോദി, കറൻസി നിരോധനം തെറ്റായ തീരുമാനമാണെന്ന്​​ െതളിഞ്ഞാൽ ഏതെങ്കിലും കവലയിൽ വന്ന്​ ജനത്തി​​​െൻറ അടിയേറ്റു വാങ്ങാൻ തയാറാണെന്നും വെല്ലുവിളിച്ചിരുന്നു.

അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു​ ശേഷവും ഗഡ്​കരി മോദിയെയും അമിത്​ ഷായെയും പരിഹസിച്ചിരുന്നു. വിജയം ഏറ്റെടുക്കുന്നവർ പരാജയത്തി​​​െൻറ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നായിരുന്നു ഗഡ്​കരി പറഞ്ഞത്​. തുടർന്ന്​ പ്രതിപക്ഷം ഏറ്റെടുത്തപ്പോൾ മാധ്യമങ്ങൾ സന്ദർഭത്തിൽനിന്ന്​ അടർത്തിയതാണെന്ന വിശദീകരണവുമായി രംഗത്തുവരുകയും ചെയ്​തു. അതേസമയം, ബി.ജെ.പിയിലെ മോദിക്കെതിരായ വികാരം എന്ന നിലയിലാണ്​ കോൺഗ്രസും എൻ.സി.പിയും ഒാൾ ഇന്ത്യാ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമൂൻ നേതാവ്​ അസദുദ്ദീൻ ഉവൈസിയും പ്രതികരിച്ചത്​.

Tags:    
News Summary - Leader Who Should Not Fulfil Their Promises may Beaten up by People, Nitin Gadkari - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.