കശ്മീർ: നിങ്ങൾ ഒറ്റക്കല്ല -തരൂർ; ദൈവം കൂടെയുണ്ട് -ഉമർ അബ്ദുല്ല

ന്യൂഡൽഹി/ ജമ്മു: ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി പ്രമുഖർ രംഗത്ത്.

നാഷണൽ കോൺഫറൻസ്​ നേതാവ ും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെ വിമർശിച്ച് ശശി തരൂർ ട്വീറ്റ ് ചെയ്തു. ഉമർ അബ്ദുല്ല, നിങ്ങൾ ഒറ്റക്കല്ല. പാർലമെന്‍റ് നടക്കുകയാണെന്നും ഞങ്ങൾ നിശ്ശബ്ദരാവില്ലെന്നും തരൂർ ട്വീ റ്റിൽ പറഞ്ഞു.

പ്രതീക്ഷ കൈവിടരുതെന്നും ദൈവം കൂടെയുണ്ടെന്നും വീട്ടുതടങ്കലിലായ ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.

കശ്മീരിൽ ജനങ്ങളെയും അവരുടെ ശബ്ദത്തെയും നിശ്ശബ്ദമാക്കിയിരിക്കുന്നത് ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് വീട്ടുതടങ്കലിലായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.

കശ്മീർ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെ അപലപിച്ച് പി. ചിദംബരം ട്വീറ്റ് ചെയ്തു.
എന്നാൽ, കശ്മീർ പ്രശ്നത്തിന് പരിഹാരമാവുകയാണെന്നാണ് നടനും ബി.ജെ.പി അനുഭാവിയുമായ അനുപം ഖേർ ട്വീറ്റ് ചെയ്തത്.
Tags:    
News Summary - leaders comments about kashmir issue-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.