ന്യൂഡൽഹി: രാജ്യത്തെ 250ൽ അധികം വരുന്ന ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോഒാഡിനേഷൻ കമ്മിറ്റി (എ.കെ.എസ്.സി.സി) നവംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചാണ് കേന്ദ്രസർക്കാർ വിയർത്ത കർഷകപ്രക്ഷോഭത്തിലേക്ക് മാറിയത്. ഒരു മാസം മുമ്പുതന്നെ അവർ പ്രഖ്യാപിച്ചതാണ് ഡൽഹി ചലോ മാർച്ച്.
തുടർന്ന് ഭാരത് ബന്ദ്. ചന്തകളിലും താലൂക്കുകളിലും ജില്ല-ബ്ലോക്ക് തലങ്ങളിലുമായി മിനിമം താങ്ങുവില അവകാശദിനാചരണവും കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. പഞ്ചാബിലെ 31 കർഷകസംഘടനകെളയും 200ൽ അധികം കർഷകസംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘത്തെയും എ.െഎ.കെ.എസ്.സി.സി ഒരു കുടക്കീഴിലാക്കി സംയുക്ത കിസാൻ മോർച്ചയെന്ന സമിതി രൂപവത്കരിച്ചാണ് സമരം ഇപ്പോൾ മുന്നോട്ടുെകാണ്ടുപോകുന്നത്.
2017ൽ മധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ മന്ദ്സോറിൽ ആറു കർഷകരെ വെടിവെച്ചുകൊന്നതിന് പിന്നാലെയാണ് എ.െഎ.കെ.എസ്.സി.സി രൂപവത്കരിക്കുന്നത്. ഒാൾ ഇന്ത്യ കിസാൻ സഭ നേതാവ് ഹനൻ മൊല്ല, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, വി.എം. സിങ്, ഡോ. സുനിലം തുടങ്ങിയവരാണ് എ.െഎ.കെ.എസ്.സി.സിയുടെ നേതൃരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.