മുംബൈ: ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമായ മുംബൈയിൽ ഇന്ത്യൻ നാവികസേനയിലെ 20 ഓളം ഉദ്യോ ഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ നാവികരെ മുംബൈയിലെ കൊളാബയിലുള്ള നാവികസേനാ ആശുപ ത്രിയായ അശ്വിനിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വെസ്റ്റേൺ നേവൽ കമാൻഡിൻെറ നാവിക പ്രവർത്തനങ്ങൾക്ക് ലോജിസ്റ്റിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പിന്തുണ നൽകുന്ന തീരത്തെ അടിസ്ഥാനമാക്കിയുള്ള സേനാവിഭാഗത്തിലെ അംഗങ്ങൾക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവർ മുംബൈ തീരത്തുള്ള ഐ.എൻ.എസ് ആൻഗ്രേയിലാണ് താമസിച്ചിരുന്നത്.
നേരത്തെ കരസേനയിെല രണ്ടു ഡോക്ടർമാർക്കും ഒരു നഴ്സിങ് അസിസ്റ്റൻറിനും ഉൾപ്പെെട എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആദ്യമായാണ് നാവികസേനാംഗങ്ങൾക്ക് ൈവറസ് ബാധ കണ്ടെത്തുന്നത്.
നാവികസേന പോരാട്ടങ്ങൾക്ക് സർവ്വസജ്ജമാണെന്നും അതിനാൽ യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവ വൈറസ് മുക്തമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് പറഞ്ഞിരുന്നു. തീരത്ത് നങ്കൂരമിട്ട നാവികസേനയുടെ കപ്പലുകളെല്ലാം അണുവിമുക്തമാക്കുന്ന നടപടിയും തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.