ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളും എൽ.ഇ.ഡി വിളക്കുകളാൽ പ്രകാശ പൂരിതമാക്കാൻ റെയിൽവേ മന്ത്രാലയം. റെയിൽവേ പ്ലാറ്റ്ഫോം, ജീവനക്കാരുടെ താമസസ്ഥലം ഉൾപ്പെടെ എല്ലാം എൽ.ഇ.ഡിയിലേക്ക് മാറ്റാനാണ് തീരുമാനം. 2018 മാർച്ച് 31നകം പദ്ധതി പൂർത്തീകരിക്കും. ഉൗർജ്ജ സംരക്ഷണ പ്രവർത്തനത്തിെൻറ ഭാഗമായാണ് ഇൗ പരിവർത്തനം. ഇതുവരെ 3,500 റെയിൽവേ സ്റ്റേഷനുകളിൽ എൽ.ഇ.ഡി വിളക്കുകൾ റെയിൽവേ സ്ഥാപിച്ചുകഴിഞ്ഞു. നിലവിലുള്ള സംവിധാനത്തിൽ ഉൗർജ്ജ ഉപഭോഗത്തിൽ റെയിൽവേക്ക് വലിയ ചെലവാണ് സംഭവിക്കുന്നത്.
പുതിയ സംവിധാനം പൂർണമാകുന്നതോടെ ആകെ ഉൗർജ്ജ ഉപഭോഗം 10 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 240 ലക്ഷം യൂനിറ്റ് വൈദ്യുതിയും അതുവഴി പ്രതിവർഷം 180 കോടി രൂപയും ലാഭമുണ്ടാവും. എല്ലാ ജീവനക്കാരുടെ ക്വാർേട്ടഴ്സുകളും എൽ.ഇ.ഡി സംവിധാനത്തിലേക്ക് മാറാൻ നടപടി സ്വീകരിക്കണമെന്ന് അതത് റെയിൽവേ സോണുകളോടും മന്ത്രാലയം നിർദേശിച്ചു. കൂടാതെ, അടുത്ത ഘട്ടത്തിൽ റെയിൽ കോച്ചുകളിലും എൽ.ഇ.ഡി വിളക്കുകളാക്കും. ഇതിനകം എ.സി അല്ലാത്ത 1,300 സെക്കൻഡ് ക്ലാസ് - ത്രീ ടയർ സ്ലീപ്പർ കോച്ചുകൾ പൂർണമായും എൽ.ഇ.ഡിയിലേക്ക് മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.