ന്യൂഡൽഹി: കേരളത്തിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു. കേരളത്തിൽനിന്നുള്ള ഇടതുപക്ഷ എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ്കുമാർ എന്നിവരാണ് ധനമന്ത്രിയെ കണ്ടത്.
കോവിഡ് ഉയർത്തിയ വെല്ലുവിളിയും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക െഞരുക്കവും കേന്ദ്ര ഗ്രാന്റുകളിൽ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് ഇടത് സംഘം ബോധിപ്പിച്ചു.
ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക പരിഗണന നൽകി കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണം എന്ന് എം.പിമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.