1) തമിഴ്​നാട്ടിൽ ‘കൊങ്കുനാട്​’ എന്ന പേരിൽ അറിയപ്പെടുന്ന ഭൂപ്രദേശം 2) തമിഴ്​നാടിനെ വിഭജിക്കാനുള്ള കേന്ദ്രനീക്കത്തിന്‍റെ വാർത്ത വന്ന പത്രം പ്രതിഷേധക്കാർ കത്തിക്കുന്നു

തമിഴ്​നാടിനെ വിഭജിച്ച്​ 'കൊങ്കുനാട്​' രൂപവത്​കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്​നാടിനെ വിഭജിച്ച് 'കൊങ്കുനാട്​' എന്ന പേരിൽ കേന്ദ്രഭരണപ്രദേശം രൂപവത്​കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്​തമായ പ്രതിഷേധമുയരുന്നു. എം.ഡി.എം.കെ പ്രവർത്തകർ സംസ്​ഥാനമൊട്ടുക്കും ധർണ നടത്തി. ഡി.എം.കെ, ഇടത്, കോൺഗ്രസ്​ കക്ഷികളും മറ്റു തമിഴ്​ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്​. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്​ത തമിഴ് ദിനപത്രം തമിഴ്​ സംഘടന പ്രവർത്തകർ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വൈകോയുടെ ഡി.എം.ഡി.കെ ആവശ്യപ്പെട്ടു.

തമിഴക പടിഞ്ഞാറൻ ജില്ലകളായ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ ഇതുമായി ബന്ധപ്പെട്ട ജനവികാരമുയർത്തുന്നതിന്​ കേന്ദ്രസഹമന്ത്രി എല്‍. മുരുകന് ചുമതല നല്‍കിയതായും റിപ്പോർട്ടിലുണ്ട്​.

തമിഴ്​നാട്​ ബി.ജെ.പി പ്രസിഡൻറ്​ എൽ. മുരുകൻ കേന്ദ്ര സഹമന്ത്രിയായതിന്​ പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ '​െകാങ്കുനാടി'​െൻറ പ്രതിനിധിയായി വിശേഷിപ്പിച്ചതാണ്​ വിവാദത്തിന്​ തുടക്കമായത്​. എല്‍. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കു നേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്. കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനാണ്​ കേന്ദ്രനീക്കം.

തമിഴ്​നാടിനെ വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡി.എം.കെ, ഇടത്​, കോൺഗ്രസ്​ കക്ഷികൾ വ്യക്തമാക്കി. കോയമ്പത്തൂരില്‍ ഡി.എം.ഡി.കെ പ്രതിഷേധ ധര്‍ണ്ണ നടത്തി. കരൂരില്‍ തന്തൈ പെരിയാര്‍ ദ്രാവിഡ സംഘടന പ്രതിഷേധ മാര്‍ച്ച് നടത്തി. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രമായാണ്​ കോങ്കുമേഖല അറിയപ്പെടുന്നത്​. ബി.ജെ.പിക്ക്​ അൽപമെങ്കിലും സ്വാധീനമുള്ളത്​ ഇൗ മേഖലയിലാണ്​. ഇൗ ഭാഗത്ത്​ കൊങ്കു വേളാള കൗണ്ടർ സമുദായങ്ങൾക്കാണ്​ മുൻതൂക്കം. കൊങ്കുനാടിന് അനുകൂലമായും പ്രതികൂലമായും ട്വിറ്ററിൽ ഹാഷ്‌ടാഗുകൾ ട്രെൻഡിങ്ങാണ്​. 

Tags:    
News Summary - Left parties, Congress and MDMK protest against Kongu Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.