മലപ്പുറം: ഇന്ത്യൻ സേനയെ അപമാനിച്ചതിന് ആജ്തക് ചാനലിലെ അവതാരക ശ്വേത സിങ്ങിനെതിരെ മലപ്പുറം എസ്.പിക്ക് പരാതി. കോൺഗ്രസ് നേതാവ് കെ.പി നൗഷാദലിയാണ് പരാതി നൽകിയിത്. ചൈനീസ് കടന്നുകയറ്റം സൈന്യത്തിെൻറ വീഴ്ചയാണെന്ന ശ്വേതയുടെ പരാമർശം സൈന്യത്തെ അപമാനിക്കുന്നതാണെന്ന് പരാതിയിൽ ചൂണ്ടികാട്ടി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ േശ്വത സിങ്ങിെൻറ പരാമർശത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സൈന്യത്തിെൻറ വീഴ്ചയാണ് ഉണ്ടായതെന്നുമായിരുന്നു ശ്വേത സിങ്ങിെൻറ പരാമർശം. ചൊവ്വാഴ്ചയാണ് അവർ വിവാദ പരാമർശം നടത്തിയത്. ചൈനീസ് സൈന്യം അതിർത്തി ലംഘിക്കുേമ്പാൾ ഇന്ത്യൻ സേന ഉറങ്ങുകയായിരുന്നോ എന്നും അവർ ചോദിച്ചിരുന്നു.
അതിർത്തിയിൽ പട്രോളിങ്ങ് നടത്തേണ്ടത് സൈന്യത്തിെൻറ ചുമതലയാണ്. അതിലെ വീഴ്ചക്ക് മറുപടി പറയേണ്ടത് സൈന്യമാണെന്നും കേന്ദ്ര സർക്കാറല്ലെന്നും ശ്വേത പറഞ്ഞതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.