ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തി കടന്ന് പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് പുള്ളിപ്പുലിയെത്തി. ശനിയാഴ്ചയാണ് സംഭവം. ജമ്മുകശ്മീരിലെ രാംഗ്രാഹ് സബ് സെക്ടറിലാണ് പുള്ളിപ്പുലി ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
പുള്ളിപ്പുലി അതിർത്തി കടക്കുന്നതിന്റെ വിഡിയോ ബി.എസ്.എഫ് പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പുള്ളിപ്പുലി അതിർത്തി കടന്ന് എത്തിയതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ പുള്ളിപ്പുലി വളർത്തുനായയെ കൊല്ലുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ പൂണെ ജില്ലയിലെ ഹിൻജെവാദി ഇൻഫോ ടെക് പാർക്ക് ഏരിയയിലാണ് സംഭവം. സി.സി.ടി.വി കാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.