ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ബിന്നെൽ മേഖലയിൽ ശനിയാഴ്ച അർധരാത്രിയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ബാരാമുള്ള പത്താൻ സ്വദേശി ഇർഷാദ് അഹ്മദ് ഭട്ടാണ് മരിച്ചതെനന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ലഷ്കർ ഇ ത്വയ്യിബയുടെ പ്രവർത്തകനാണ്. ഈ വർഷം മെയ് മുതൽ ഇർഷാദ് ലഷ്കർ ഇ ത്വയ്യിബയുടെ സജീവ പ്രവർത്തകനാണെന്ന് ജമ്മു-കശ്മീർ പൊലീസ് അറിയിച്ചു.
ഒരു തോക്കുംം 30 ബുള്ളറ്റുകളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.