'യു.എസിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കണം, ബിഹാർ ഒരു തുടക്കമാകട്ടെ'

ന്യൂഡൽഹി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പോടെ യു.എസിൽ സംഭവിച്ച മാറ്റം ഇന്ത്യയിലും സംഭവിക്കണമെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഒരു തുടക്കമാകട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

യു.എസ് റിപബ്ലിക്കിന് അന്തസ്സും സമാധാനവും ജനാധിപത്യവും ശാസ്ത്രബോധവും സത്യവും തിരികെ നൽകുമെന്നാണ് ബൈഡന്‍റെയും കമല ഹാരിസിന്‍റെയും ജയത്തോടെ അവർ പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ റിപബ്ലിക്കിനെ വീണ്ടെടുക്കുക നമുക്കും ആവശ്യമാണ്. ബിഹാർ വോട്ടെടുപ്പ് എൻ.ഡി.എക്ക് ഒരു വഴി കാട്ടുകയാണ്. ഇതൊരു തുടക്കമാകട്ടെ -പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ബിഹാറിൽ കോൺഗ്രസ്-ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. ടൈംസ് നൗ- സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്ന്​ പറയുന്നു. തൊട്ടുപിന്നിൽ എൻ.ഡി.എ- 116 സീറ്റ്​. എൽ.ജെ.പി– 1, മറ്റുള്ളവർ–6.

റിപബ്ലിക്– ജൻകി ബാത് സർവേ‍യിൽ മഹാസഖ്യം 118 മുതൽ138 സീറ്റ്​വരെ നേടുമെന്നാണ് പ്രവചനം. എൻ.ഡി.എ 91–117. എബിപി-സീ വോട്ടര്‍ സര്‍വേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എന്‍ഡിഎ 128 സീറ്റുകളും നേടും. ജെഡിയുവിന് 38-46 സീറ്റുകള്‍ വരെയാവും നേടാനാവും. 243 സീറ്റുകളാണ് ബിഹാർ നിയമസഭയിലുള്ളത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.


Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.