ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിൻെറ ജന്മദിനമായ നവംബർ 14ന് ശിശുദിനം ആചരിക്കുന്നത് ഡിസംബർ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പി പ്രസിഡൻറും ലോക്സഭ എം.പിയുമായ മനോജ് തിവാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പത്താം സിക്ക് ഗുരുവായ ഗുരു ഗോബിന്ദ് സിങിൻെറ മക്കൾക്കുള്ള ആദരവായിരിക്കും അതെന്ന് കത്തിൽ പറയുന്നു. ‘ത്യാഗങ്ങൾ സഹിച്ച നിരവധി കുട്ടികൾ ഇന്ത്യയിലുണ്ട്. പക്ഷേ, അവരിൽ ഏറ്റവും മഹത്തരമായ ത്യാഗം സഹിച്ചത് ഗുരു ഗോബിന്ദ് സിങിൻെറ മക്കളായ സാഹിബ്സാദെ ജൊരാവർ സിങ്, സാഹിബ്സാദെ ഫത്തേഹ് സിങ് എന്നിവരുടേതാണ്. ധർമത്തെ സംരക്ഷിക്കാനായി പഞ്ചാബിലെ സർഹിന്ദിൽ അവർ ജീവൻ ബലിയർപ്പിച്ചത് 1705 ഡിസംബർ 26നാണ്.
മറ്റ് കുട്ടികൾക്ക് പ്രചോദനമാകുമെന്നതിനാൽ ഇരുവരുടെയും രക്തസാക്ഷി ദിനം ശിശുദിനമായി ആഘോഷിക്കണം. അത് നമ്മുടെ കുട്ടികളിൽ അഭിമാനബോധമുണ്ടാക്കുകയും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും- കത്തിൽ പറയുന്നു. സിഖ് സമുദായക്കാൻ നിർണായക വോട്ട് ശക്തിയായ ഡൽഹിയിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മനോജ് തിവാരിയുടെ കത്തെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.