ന്യുഡൽഹി: ലോക ജലദിനത്തിൽ ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തുള്ളി ജലവും സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും ജല സംരക്ഷണത്തിനുമായി ജൽ ജീവൻ മിഷൻ പോലുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജല സംരക്ഷണം ഒരു ബഹുജന പ്രസ്ഥാനമായി ഉയർന്നുവരുന്നത് സന്തോഷകരമായ കാര്യമാണ്. ജലസംരക്ഷണത്തിനായി രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും സംഘടനകളെയും ഈ ദിനത്തിൽ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഈ വിഷയത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന ഒരു ഹ്രസ്വ വിഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ ലോക ജലദിനത്തിൽ ഭൂഗർഭ ജലനിരപ്പ് സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.