ന്യൂഡൽഹി: കമീഷൻ വെട്ടിച്ചുരുക്കിയതിലും ആനൂകൂല്യങ്ങൾ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് ഓൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷൻ പാർലമെന്റ് മാർച്ചും ധർണയും നടത്തി. ജന്തർ മന്തറിൽ നടന്ന ധർണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘടന ദേശീയ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി അധ്യക്ഷത വഹിച്ചു. എൽ.ഐ.സിയെ ഇന്ന് കാണുന്ന രീതിയിൽ വളർത്തിയത് ഏജൻറുമാരാണെന്നും അവരുടെ കമീഷനിൽ വരുത്തിയ കുറവ് പുനഃ പരിശോധിക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോൺ ബ്രിട്ടാസ്, ആന്റോ ആൻറണി, ബെന്നി ബഹനാൻ, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, അബ്ദുൽ സമദ് സമദാനി, കെ. രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ഇ.ടി. മുഹമ്മദ് ബഷീർ, എ.എ. റഹീം, ഡോ. വി. ശിവദാസൻ, സംഘടന ദേശീയ ജനറൽ സെക്രട്ടറി തോന്നയ്ക്കൽ രാമചന്ദ്രൻ, സംഘടന രക്ഷാധികാരി സി. രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റ് പി.എൻ. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.