ബംഗളൂരു: കന്നഡ സിനിമാ സെറ്റിൽ ഷൂട്ടിങ്ങിനിടെ 30 അടി താഴ്ചയിലേക്കു വീണ ലൈറ്റ് ബോയ് മരിച്ചു. സംവിധായകനെതിരെ പൊലീസ് കേസ് എടുത്തു.
‘മാനട കടലു’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് തുംകുരു ജില്ലയിലെ കൊരട്ടഗെരെ സ്വദേശി മോഹൻ കുമാർ (30) അപകടത്തിൽ പെട്ടത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബംഗളൂരുവിലെ ഗോരഗുണ്ടെപാളയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബംഗളൂരുവിന്റെ വടക്കു ഭാഗത്തുള്ള വി.ആർ.എൽ അരീനയിലാണ് സംഭവം. അബദ്ധത്തിൽ സിനിമ സെറ്റിലെ ഏണിയിൽ നിന്ന് വീഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അനാസ്ഥ കാണിച്ചുവെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ യോഗരാജ് ഭട്ടിനും മാനേജർ ഉൾപ്പെടെ രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബംഗളൂരു പരിസരത്ത് സഹോദരനൊപ്പം താമസിച്ചിരുന്ന മോഹൻ കുമാർ സിനിമാ മേഖലയിൽ ലൈറ്റ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.