ഫേസ്ബുക്കും ഗൂഗ്ളും വാർത്തകൾക്ക് പ്രതിഫലം നൽകാൻ ഇന്ത്യയിലും നിയമനിർമാണം വേണം -സുശീൽ കുമാർ മോദി

ന്യൂഡൽഹി: ആസ്ട്രേലിയയിലേതു പോലെ ഇന്ത്യയിലും ഫേസ്ബുക്, ഗൂഗ്ൾ, യൂട്യൂബ് തുടങ്ങിയ ടെക് ഭീമന്മാർ വാർത്താ ഉള്ളടക്കങ്ങൾക്ക് പണം നൽകുന്ന വിധം നിയമനിർമാണം നടത്തണമെന്ന് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി രാജ്യസഭയിൽ ആവശ്യപ്പെട്ടു. അച്ചടിമാധ്യമങ്ങളുടെയും ചാനലുകളുടെയും വാർത്തകൾ നിലവിൽ ഇവർ സൗജന്യമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അച്ചടി-ദൃശ്യ മാധ്യമങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. വിവരങ്ങൾ ശേഖരിക്കാനും യാഥാർഥ്യം പരിശോധിച്ച് സത്യസന്ധമായ വാർത്ത ജനങ്ങളിലെത്തിക്കാനും മറ്റുമായി വളരെയേറെ തുകയാണ് മാധ്യമസ്ഥാപനങ്ങൾ ചെലവിടുന്നത്. പരസ്യമാണ് ഏറ്റവും വലിയ വരുമാന സ്രോതസ്. എന്നാൽ, പരസ്യങ്ങൾ ഇപ്പോൾ ടെക് പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും സുശീൽ കുമാർ മോദി പറഞ്ഞു.

വാർത്തകൾ നൽകുന്നതിന്​ സാമൂഹിക മാധ്യമങ്ങൾ പണംനൽകണമെന്ന നിയമം കഴിഞ്ഞ മാസം ആസ്ട്രേലിയൻ സർക്കാർ പാസാക്കിയിരുന്നു. 

Tags:    
News Summary - Like Australia, India must make Facebook, Google pay for news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.