ആ​ദാ​യ നി​കു​തി റി​േട്ടൺ: പാനും ആധാറും ബന്ധിപ്പിക്കണം –സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി റി​േ​ട്ട​ൺ ഫ​യ​ൽ ചെ​യ്യാ​ൻ പാ​ൻ കാ​ർ​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. ഇൗ ​വി​ഷ​യ​ത്തി​ൽ നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണെ​ന്നും ആ​ദാ​യ നി​കു​തി നി​യ​മ​ത് തി​ലെ 139 എ.​എ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

ആ​ധാ​റും പാ​നും ബ​ന്ധി​പ്പി​ക്കാ​തെ ആ​ദാ​യ നി​കു​തി റി​േ​ട്ട​ൺ ഫ​യ​ൽ ​െച​യ്യാ​ൻ ശ്രേ​യ സെ​ൻ, ജ​യ​ശ്രീ സ​ത്​​പു​തെ എ​ന്നി​വ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ ഡ​ൽ​ഹി ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ്​ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​മെ​ന്ന നി​ല​ക്കാ​ണ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന്​​​ സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

ശേ​ഷം വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ആ​ദാ​യ നി​കു​തി ആ​ക്​​ടി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തു. അ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പാ​നും ആ​ധാ​റും ബ​ന്ധി​പ്പി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്​ - ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Linkage of PAN with Aadhaar is mandatory for filing IT return: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.