ശ്രീനഗർ: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ശ്രീനഗറിലെ ഒമ്പതിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. 2022ൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസും സി.ആർ.പി.എഫും സംയുക്തമായി റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.
കോക്കർനാഗ് ഏറ്റുമുട്ടലിൽ രണ്ട് പേരെ പ്രതികളാക്കി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ നീക്കം. കേസിലെ പ്രതികൾ ലഷ്‌കർ ഇ ത്വയ്യിബയുടെ ഭാഗമായ ദി റെസിസ്റ്റന്‍റ് ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് എൻ.ഐ.എ പറയുന്നു.
തീവ്രവാദികളെ സഹായിക്കുന്നവർക്കെതിരെയും താഴെത്തട്ടിൽ പ്രവർത്തിക്കുന്നവർക്കെതിരെയും എൻ.ഐ.എ സ്വമേധയാ കേസെടുത്തിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്നവർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ആയുധങ്ങൾ അടക്കമുള്ളവ എത്തിക്കുന്നുണ്ടെന്നും എൻ.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.