മദ്യനയം: ബി.​ആ​ർ.​എ​സ് നേ​താ​വ് കവിത ഇ.ഡിക്ക് മുൻപിൽ ഹാജരായി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്‍റെ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ബി.​ആ​ർ.​എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ. ​ക​വി​ത ഇ.ഡിക്ക് മുൻപിൽ ഹാജരായി. ഇന്നലെ രാത്രി ഡൽഹിയിലെത്തിയെങ്കിലും കവിത അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. കവിത​യ്ക്കൊപ്പം ബി.ആർ.എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്.

ര​ണ്ടാം​വ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇക്കഴിഞ്ഞ വ്യാ​ഴാ​ഴ്ച എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) മു​മ്പാ​കെ ഹാ​ജ​രാ​യി​ല്ല. പ​ക​രം ബി.​ആ​ർ.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​മ​ഭാ​ര​ത് കു​മാ​റാ​ണ് ഇ.​ഡി ഓ​ഫി​സി​ലെ​ത്തി​യ​ത്. ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സോ​മ ഭാ​ര​ത്​ കൈ​മാ​റി. ഇ​തി​ന്​ പി​ന്നാ​ലെയാണ് മാ​ർ​ച്ച്​ 20ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന്​​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ.​ഡി ക​വി​ത​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ചു.

മാ​ർ​ച്ച് 11ന് ​ക​വി​ത​യെ ഇ.​ഡി ഒ​മ്പ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 16ന്​ ​ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ത​നി​ക്ക്​ ല​ഭി​ച്ച സ​മ​ൻ​സി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ത്ത​തി​നാ​ൽ ത​ന്‍റെ പ്ര​തി​നി​ധി​യെ അ​യ​ക്കു​ക​യാ​ണെ​ന്ന്​ ഇ.​ഡി​ക്ക്​ ന​ൽ​കി​യ ക​ത്തി​ൽ ക​വി​ത വ്യ​ക്ത​മാ​ക്കി. സു​പ്രീം​കോ​ട​തി​യു​ടെ മു​മ്പാ​കെ തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ അ​തി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്ക​ണം. ചോ​ദ്യം ചെ​യ്യ​ലി​ന്​ എ​ന്‍റെ വ​സ​തി​യി​ലേ​ക്ക് ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ക്ഷ​ണി​ച്ചി​രു​ന്നു. വി​ഡി​യോ, ഓ​ഡി​യോ വ​ഴി ചോ​ദ്യം ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ഇ.​ഡി​യു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ക​വി​ത സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ.​ഡി പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഹ​ര​ജി ഈ ​മാ​സം 24ന് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ക​വി​ത​യു​ടെ ബി​നാ​മി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മ​ല​യാ​ളി വ്യ​വ​സാ​യി അ​രു​ണ്‍ രാ​മ​ച​ന്ദ്ര പി​ള്ള​യെ നേ​ര​ത്തെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ. ​ക​വി​തയെ ഇ.ഡി ചോദ്യം ചെയ്തേക്കും. ഇന്നലെ രാത്രി ഡൽഹിയിലെത്തിയെങ്കിലും കവിത അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കവിത​യ്ക്കൊപ്പം ബി.ആർ.എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്.

ര​ണ്ടാം​വ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇക്കഴിഞ്ഞ വ്യാ​ഴാ​ഴ്ച എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) മു​മ്പാ​കെ ഹാ​ജ​രാ​യി​ല്ല. പ​ക​രം ബി.​ആ​ർ.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​മ​ഭാ​ര​ത് കു​മാ​റാ​ണ് ഇ.​ഡി ഓ​ഫി​സി​ലെ​ത്തി​യ​ത്. ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സോ​മ ഭാ​ര​ത്​ കൈ​മാ​റി. ഇ​തി​ന്​ പി​ന്നാ​ലെയാണ് മാ​ർ​ച്ച്​ 20ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന്​​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ.​ഡി ക​വി​ത​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ചു.

മാ​ർ​ച്ച് 11ന് ​ക​വി​ത​യെ ഇ.​ഡി ഒ​മ്പ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 16ന്​ ​ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ത​നി​ക്ക്​ ല​ഭി​ച്ച സ​മ​ൻ​സി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ത്ത​തി​നാ​ൽ ത​ന്‍റെ പ്ര​തി​നി​ധി​യെ അ​യ​ക്കു​ക​യാ​ണെ​ന്ന്​ ഇ.​ഡി​ക്ക്​ ന​ൽ​കി​യ ക​ത്തി​ൽ ക​വി​ത വ്യ​ക്ത​മാ​ക്കി. സു​പ്രീം​കോ​ട​തി​യു​ടെ മു​മ്പാ​കെ തു​ട​ർ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ അ​തി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്ക​ണം. ചോ​ദ്യം ചെ​യ്യ​ലി​ന്​ എ​ന്‍റെ വ​സ​തി​യി​ലേ​ക്ക് ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ക്ഷ​ണി​ച്ചി​രു​ന്നു. വി​ഡി​യോ, ഓ​ഡി​യോ വ​ഴി ചോ​ദ്യം ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ഇ.​ഡി​യു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ക​വി​ത സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളെ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ.​ഡി പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഹ​ര​ജി ഈ ​മാ​സം 24ന് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ക​വി​ത​യു​ടെ ബി​നാ​മി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മ​ല​യാ​ളി വ്യ​വ​സാ​യി അ​രു​ണ്‍ രാ​മ​ച​ന്ദ്ര പി​ള്ള​യെ നേ​ര​ത്തെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - Liquor Policy: BRS leader Kavitha appeared before ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.