ന്യൂഡൽഹി: 200 കോടി മൂല്യമുള്ള പഴയ സ്റ്റോക്ക് മദ്യശേഖരം ജൂലൈ 31വരെ സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാൻ ബിഹാറിലെ വ്യവസായികൾക്ക് അനുമതിനൽകി സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ദീപക് ശർമ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മേയ് 29ലെ ഉത്തരവ് പരിഷ്കരിച്ചാണിത്. മുൻ ഉത്തരവിൽ സ്റ്റോക്കുള്ള മദ്യം നശിപ്പിക്കാനുള്ള സമയപരിധിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂവെന്നും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് സൂചനയില്ലെന്നും വ്യവസായികൾ വാദിച്ചു. ഇത് പരിഗണിച്ചാണ് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.