ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകൾ ഒരു മാസത്തിന് ശേഷം ഇന്ന് മുതൽ വീണ്ടും തുറന്നു. തമിഴ്നാട് സർക്കാറിെൻറ ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാണ് തുറന്നത്. സ്വകാര്യ ബാറുകളും മറ്റും ഇപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളത്.
മാസ്ക് ധരിക്കാത്തവർക്ക് മദ്യം നൽകേണ്ടതില്ല എന്നാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഒരാൾക്ക് ഒരു ഫുൾ ബോട്ടിൽ മദ്യം മാത്രമാണ് നൽകുന്നത്. മദ്യം വാങ്ങാനെത്തുന്നവർക്ക് സാനിറ്റൈസർ നൽകുകയും അവരോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തിരക്ക് നിയന്ത്രിക്കാനായി പൊലീസിനെയും വിന്യസിച്ചിരുന്നു. കേരളത്തിൽ നിന്ന് അതിർത്തി കടന്ന് മദ്യം വാങ്ങാനെത്തുന്നത് തടയാനായി അതിർത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നീ പ്രദേശങ്ങളിലെ മദ്യശാലകൾ തുറന്നിട്ടില്ല.
ഒരുമാസത്തിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് മധുര സ്വദേശിയായ ഒരാൾ മദ്യക്കുപ്പികൾ ആരാധിക്കുന്ന വിഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
#WATCH | A local in Madurai worships bottles of liquor after Tamil Nadu govt permits the reopening of liquor shops in the state pic.twitter.com/sIp9LUR0GM
— ANI (@ANI) June 14, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.