മുംബൈ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറയുന്നത് കേൾക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ശിവസേന. മൻമോഹൻ സിങ് പറയുന്നത് കേൾക്കണമെന്നും വിഷയത്തിലേക്ക് രാഷ്ട്രീയം വലിച്ചിഴക്കേണ്ടെന്നും പാർട്ടി മുഖപത്രമായ സാമ്നയിൽ ശിവസേന പറയുന്നു.
മൻമോഹൻ സിങ് പറയുന്നത് ശ്രദ്ധിക്കുന്നതും ദേശതാൽപര്യമാണ്. സാമ്പത്തിക മാന്ദ്യ പ്രശ്നത്തിൽ രാഷ്ട്രീയം കലർത്തരുത്. കശ്മീരും സാമ്പത്തിക മാന്ദ്യവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. സാമ്പത്തികാവസ്ഥ പ്രശ്നത്തിലാണ് -സാമ്നയിലെ മുഖപ്രസംഗത്തിൽ പറയുന്നു.
രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ അത്യന്തം അപകടാവസ്ഥയിലാണെന്നും ഇത് മനുഷ്യനിർമിതമാണെന്നുമായിരുന്നു മൻമോഹൻ സിങ് പറഞ്ഞത്. എന്നാൽ, സാമ്പത്തിക മാന്ദ്യമില്ലെന്നും മൻമോഹൻ സിങിന് മറുപടി പറയാനില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് ശിവസേനയുടെ അഭിപ്രായം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.