യു.എൻ: ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കവേ തെൻറ പഴയ ചായക്കടക്കാലം ഒാർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞദിവസം യു.എന്നിെൻറ 76ാം വാർഷിക സെഷനില്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുേമ്പാഴായിരുന്നു പണ്ട് ചായ വിറ്റിരുന്ന കാലം അദ്ദേഹം ഒാർത്തെടുത്തത്. ചായക്കടയിൽ പിതാവിനെ സഹായിച്ചിരുന്ന പയ്യൻ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായെന്നും അതാണീ രാജ്യത്തിെൻറ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ ജനാധിപത്യങ്ങളുടേയും മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്രമായിട്ട് ഇപ്പോള്‍ 75 വര്‍ഷമായി. എങ്കിലും ഇന്ത്യക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ജനാധിപത്യ ചരിത്രമുണ്ട്'-മോദി പറഞ്ഞു.
ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തിെൻറ അടയാളമാണ് ഇവിടത്തെ വൈവിധ്യം. വിവിധ ഭാഷകളും അതിന് തെളിവാണ്. ഒരിക്കല്‍ തെൻറ പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന പയ്യനാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിെൻറ ശക്തിയെയാണ് സൂചിപ്പിക്കുന്നത്'-മോദി പറഞ്ഞു. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കാമെന്ന 'പിന്തിരിപ്പൻ ചിന്ത'യുള്ള രാജ്യങ്ങൾക്കുതന്നെ അത് കടുത്ത ഭീഷണിയാകും.
നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ ശക്തിപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പറയണമെന്ന്, ഇന്തോ-പസഫിക് മേഖലയിൽ ചൈന സൈനിക ശക്തിപ്രകടനം നടത്തുന്നതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഭീകരത പടർത്താനും ഭീകര പ്രവർത്തനങ്ങൾക്കും അഫ്ഗാനിസ്താെൻറ ഭൂമി ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കേണ്ടത് അനിവാര്യമാണ്. അഫ്ഗാനിലെ ഇപ്പോഴത്തെ സാഹചര്യം, തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കായി ഒരു രാജ്യവും മുതലെടുക്കുന്നില്ലെന്നതും ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.