ഇൻഡോർ: ലിവ് ഇൻ ബന്ധങ്ങൾ രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് മധ്യപ്രദേശ് ഹൈകോടതി. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ 25കാരന്റെ മുൻകൂർ ഹരജി പരിഗണിക്കുന്നതിനിടയാണ് കോടതിയുടെ പരാമർശം. ഇത്തരം സാഹചര്യങ്ങൾ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഇൻഡോർ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭ്യങ്കർ പ്രതിയുടെ മുൻകൂർ ജാമ്യപേക്ഷ തള്ളി.
ലൈംഗികാതിക്രമങ്ങളും സാമൂഹിക ദ്രോഹങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ലിവ് ഇൻ ബന്ധങ്ങളെ ശാപമാണെന്നിരിക്കെ ഭരണഘടന അനുശാസിക്കുന്ന പൗരന്‍റെ വ്യക്തിസ്വാതന്ത്രത്തിന്‍റെ ഭാഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
ലിവ് ഇൻ ബന്ധങ്ങളിൽ നിന്ന് ഉയർന്നുവരുന്ന സാമൂഹിക വ്യാധികളും നിയമപരമായ തർക്കങ്ങളും കോടതി ചൂണ്ടിക്കാണിച്ചു. ഈ അവകാശത്തെ ചൂഷണം ചെയ്യാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നാൽ സ്വാതന്ത്രം ഉറപ്പുനൽകുന്നുണ്ടെങ്കിലും ഒരാൾക്ക് തന്‍റെ പങ്കാളിയുടെ മേൽ അധികാരം ചെലുത്താൻ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.