ന്യൂഡൽഹി: ശനിയാഴ്ച പാർലമെന്‍റ് പരിസരത്ത് നടന്ന എൻ.ഡി.എ യോഗത്തിൽ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ എത്താതിരുന്നത് ചർച്ചയാകുന്നു. എന്നാൽ പാർട്ടി ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്നും ആേരാഗ്യപരമായ കാരണങ്ങളെ തുടർന്നാണ് ചിരാഗ് യോഗത്തിനെത്താതിരുന്നതെന്നും പാർട്ടി നേതാക്കൾ പ്രതികരിച്ചു.
'കഴിഞ്ഞ കുറച്ച് ദിവസമായി ചിരാഗിന് നല്ല സുഖമില്ല. പനിയാണ്. അതുകൊണ്ട് തന്നെ ബംഗാളിൽ നിന്നും അസമിൽ നിന്നും വന്ന പാർട്ടി പ്രവർത്തകർക്ക് അദ്ദേഹെത്ത കാണാനായില്ല. യോഗത്തിന് ചിരാഗിന് ക്ഷണമുണ്ടായിരുന്നു. അദ്ദേഹം നേരത്തെ പറഞ്ഞിരുെന്നങ്കിൽ ഞാൻ യോഗത്തിൽ പങ്കെടുക്കുമായിരുന്നു' -എൽ.ജെ.പി സെക്രട്ടറി ജനറൽ അബ്ദുൽ ഖാലിക് പറഞ്ഞു.
പാർട്ടിയുടെ പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ബംഗാൾ, അസം നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് പുറത്ത് ഒറ്റക്ക് മത്സരിച്ച എൽ.ജെ.പിക്ക് ഒരുസീറ്റ് മാത്രമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.