പട്ന: ലോക് ജനശക്തി പാർട്ടി നേതാവും എം.പിയുമായ ചിരാഗ് പാസ്വാൻ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിൽ വീട്ടുനിരീക്ഷണത്തിൽ. മൂന്ന് ദിവസം മുമ്പ് ചിരാഗിന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ദിവസങ്ങളായി ചിരാഗിന് രോഗലക്ഷണങ്ങളുണ്ടെന്ന് എൽ.ജെ.പി വക്താവ് കൃഷ്ണ സിങ് കല്ലു പറഞ്ഞു. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണെന്നും പാർട്ടി നേതാക്കളും പ്രവർത്തകരും വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് ചിരാഗ് മേയ് 10ന് ട്വീറ്റ് ചെയ്തിരുന്നു. പനി, തലവേദന എന്നിവയെത്തുടർന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തി. മുൻകരുതൽ എന്ന നിലയിൽ ക്വാറൈൻറനിലാണ്. കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ഉടനടി പരിശോധിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. റിപ്പോർട്ട് പോസിറ്റീവ് ആണെങ്കിൽ പെെട്ടന്ന് ചികിത്സ തേടണം' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.