ന്യൂഡൽഹി: ബലാത്സംഗ കേസിൽ േലാക ജൻശക്തി പാർട്ടി എം.പിയായ പ്രിൻസ് രാജിന് മുൻകൂർ ജാമ്യം. ബലാത്സംഗ കേസിൽ അറസ്റ്റിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു പ്രിൻസ്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും ഉറപ്പിൽമേലുമാണ് ജാമ്യം.
ചിരാഗ് പാസ്വാന്‍റെ അടുത്ത ബന്ധുവാണ് പ്രിൻസ് രാജ്. എന്നാൽ പാർട്ടി പിളർന്നതോടെ ചിരാഗിന്‍റെ എതിർ ചേരിയിലായിരുന്നു ബിഹാറിലെ സമസ്തിപൂരിൽനിന്നുള്ള ലോക്സഭാംഗം കൂടിയായ പ്രിൻസ് രാജ്.
അതേസമയം അേന്വഷണത്തിൽ പൊലീസുമായി സഹകരിക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ ആവശ്യപ്പെട്ടു. കേസിലെ ഇരയായ പെൺകുട്ടിയും സുഹൃത്തും ചേർന്ന് തന്നിൽനിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിച്ചതെന്നും ഇതേ തുടർന്നാണ് പരാതി നൽകിയതെന്നും പ്രിൻസ് രാജിന്‍റെ ജാമ്യാപേക്ഷയിൽ പറയുന്നു.
സെപ്റ്റംബർ ഒമ്പതിനാണ് കോടതിയുടെ നിർദേശ പ്രകാരം പ്രിൻസിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പരാതി നൽകിയതിന് ശേഷം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു.
എൽ.ജെ.പി പ്രവർത്തകയായ യുവതിയെ രാജ് പ്രിൻസ് മയക്കുമരുന്ന് നൽകി ബലാത്സംഗത്തിന് വിധേയമാക്കിയെന്നാണ് പരാതി. കൂടാതെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗത്തിന് വിധേയമാക്കിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.