എല്‍.എല്‍.ബിക്ക് പ്രായപരിധി: ബാര്‍ കൗണ്‍സിലിന് സുപ്രീംകോടതി നോട്ടീസ്


ന്യൂഡല്‍ഹി: പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എല്‍.എല്‍.ബി പ്രവേശനത്തിന് പരമാവധി  20 വയസ്സ് പരിധി വെച്ച നടപടിക്കെതിരെ രണ്ടു പേര്‍ നല്‍കിയ ഹരജിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് (ബി.സി.ഐ) സുപ്രീംകോടതി നോട്ടീസ്. നിയമബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ മൗലികാവകാശ ലംഘനമാണ് 20 വയസ്സ് പരിധിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍  സഞ്ജയ് ഹെഗ്ഡെ, അഡ്വ. ശുഹൈബ് ഹുസൈന്‍  എന്നിവര്‍ വാദിച്ചു. ജസ്റ്റിസുമാരായ  ദീപക് മിശ്ര, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബി.സി.ഐക്ക് നോട്ടീസയച്ചത്.

 

Tags:    
News Summary - llb age issue supreem cour issue notice to bar council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.