ന്യൂഡൽഹി: അനാവശ്യമായി ലോഡ്ഷെഡിങ് നടപ്പാക്കി ഗാർഹിക ഉപഭോക്താക്കളെ അടിക്കടി ബുദ്ധിമുട്ടിക്കുന്ന സംസ്ഥാനങ്ങൾക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ. 2019 മാർച്ച് 31ന് ശേഷം ലോഡ്ഷെഡിങ് തുടർന്നാൽ പിഴ ഇൗടാക്കുമെന്ന് കേന്ദ്ര ഉൗർജമന്ത്രി ആർ.കെ. സിങ് സംസ്ഥാനസർക്കാറുകളെ അറിയിച്ചു. ആഴ്ചയിൽ ഏഴ് ദിവസവും മുടങ്ങാതെ വൈദ്യുതി ലഭിക്കണമെന്നത് പൗരെൻറ അവകാശമാണെന്നും അതിനുള്ള നടപടികൾ സംസ്ഥാനങ്ങൾ മാർച്ചിന് മുമ്പ് പൂർത്തീകരിക്കണമെന്നുമാണ് കേന്ദ്രനിർദേശം.
അതിനിടെ പ്രസരണ നഷ്ടം ഉൾപ്പെടെയുള്ള വൈദ്യുതിചോർച്ചയും സംസ്ഥാന ബോർഡുകളും കമ്പനികളും പരിഹരിക്കണം. ബോർഡുകളുടെ പോരായ്മയുടെ ദൂഷ്യം വൻ വൈദ്യുതി നിരക്കിെൻറ രൂപത്തിൽ പാവപ്പെട്ട ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാനാവിെല്ലന്നും അറിയിച്ചു. നിലവിൽ കേന്ദ്രസർക്കാർ പദ്ധതികൾക്ക് കീഴിൽ സംസ്ഥാനങ്ങളുടെ ഉൗർജമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താനായി 85,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, വൈദ്യുതിനഷ്ടം തുടർന്നാൽ എത്ര ഫണ്ട് അനുവദിച്ചാലും നിഷ്ക്രിയാസ്തി വർധിക്കുകയേ ഉള്ളൂവെന്ന വിലയിരുത്തലിലാണ് മന്ത്രാലയം.അതിനാൽ സംസ്ഥാന വൈദ്യുതി വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ബോർഡുകളുടെയും കമ്പനികളുടെയും നഷ്ടം വിലയിരുത്തണമെന്നും പ്രശ്നം പരിഹരിക്കണമെന്നും നിർേദശിച്ചു.
വൈദ്യുതിമേഖലയിലെകേസുകൾ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതും കേന്ദ്രത്തിെൻറ പരിഗണനയിലാണ്. കൂടാതെ മറ്റ് മേഖലകളിലേതുപോലെ ദരിദ്ര ഉപഭോക്താക്കൾക്കുള്ള സബ്സിഡി നേരിട്ട് ലഭിക്കുന്ന (ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ- ഡി.ബി.ടി) പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ മന്ത്രാലയം സമ്മർദം ചെലുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.