ന്യൂഡൽഹി: താജ്മഹൽ പള്ളിയിൽ നമസ്കാരത്തിന് നിയന്ത്രണമേർെപ്പടുത്തിയ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ നടപടി സുപ്രീംകോടതി ഉത്തരവിൽ ആശയക്കുഴപ്പം സൃഷ്ടിച്ചാണെന്ന് പള്ളിയുടെ ചുമതലയുള്ള താജ്മഹല്‍ ഇന്‍തിസാമിയ കമ്മിറ്റി ആരോപിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പ്രദേശത്തുള്ളവർക്കു മാത്രം സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു. മറ്റു നമസ്കാരങ്ങളെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ, ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ സുപ്രീംകോടതി ഉത്തരവിെൻറ പേരിൽ പ്രദേശത്തുള്ളവർക്ക് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു മാത്രം അനുമതി നൽകി നിയന്ത്രണമേർപ്പെടുത്തിയതായാണ് ആരോപണം.
താജ്മഹലിെൻറ സുരക്ഷ പരിഗണിച്ച്, പ്രദേശവാസികള്‍ അല്ലാത്തവര്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നത് വിലക്കി ജൂലൈയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. എന്നാൽ, ദിവസങ്ങൾക്കുമുമ്പ് പള്ളിയിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള വെള്ളത്തിെൻറ ടാങ്ക് പുരാവസ്തു വകുപ്പ് െപാളിച്ചുമാറ്റുകയും പ്രദേശത്തുള്ളവർക്കും വെള്ളിയാഴ്ച നമസ്കാരത്തിന് മാത്രമായി അനുമതി ചുരുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.